
തിരുവനന്തപുരം : തനിക്കെതിരെ നടക്കുന്ന അപവാദപ്രചാരണങ്ങൾക്കും ഗൂഢാലോചനകൾക്കുമെതിരെ നിയമനടപടിയുമായി റാപ്പർ വേടൻ. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്കും സൈബർ പോലീസിനും പരാതി നൽകി.
തന്നെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് വേടൻ ആരോപിച്ചു. വ്യാജപ്രചാരണങ്ങൾക്ക് പിന്നിലുള്ളവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും കേസിൽ വിശദമായ അന്വേഷണം വേണമെന്നും വേടൻ ആവശ്യപ്പെട്ടു.