Banner Ads

സതീശൻ തരംഗത്തിൽ ലീഗ്; മുഖ്യമന്ത്രി പദത്തിലേക്ക് വി.ഡി. സതീശന് പച്ചക്കൊടി കാട്ടി മുസ്ലീം ലീഗ്.

മലപ്പുറം: മലപ്പുറം: കേരളത്തിൽ പുതിയ യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിനുള്ള നടപടികൾ സജീവമാകുമ്പോൾ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന നിലപാടിൽ ഉറച്ചുനിൽക്കാൻ മുസ്‌ലിം ലീഗ് തീരുമാനിച്ചു. പാണക്കാട് നടന്ന നിർണായകമായ ലീഗ് നേതൃയോഗത്തിന് ശേഷമാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻ വരണമെന്ന നിലപാടിൽ പാർട്ടി ഒറ്റക്കെട്ടായി നിൽക്കും. ഗവൺമെന്റ് രൂപീകരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തീരുമാനിക്കാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ യോഗം ചുമതലപ്പെടുത്തി.മുഖ്യമന്ത്രിയുടെ കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാന്റ് ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കുന്ന മുറയ്ക്ക് ലീഗ് തുടർനടപടികൾ സ്വീകരിക്കും.

“ഹൈക്കമാന്റ് തീരുമാനം വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡൽഹിയിൽ നിന്ന് അറിയിപ്പ് ലഭിച്ചാലുടൻ സാദിഖലി ശിഹാബ് തങ്ങൾ ബാക്കി കാര്യങ്ങൾ ആലോചിച്ച് പ്രഖ്യാപിക്കും.” –