
പുൽപ്പള്ളി :കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്ത് നിലനിന്ന ഭീതിക്ക് ശമനമായി കടുവയെ കൂട്ടിലാക്കി.ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ കൂട്ടിലാക്കിയത്.ദൗത്യത്തിന്റെ ഭാഗമായി തെർമൽ ഡ്രോൺ പറത്തി കടുവയെ നിരീക്ഷിച്ചിരുന്നു. കടുവയെ മയക്കുവെടി വെയ്ക്കാൻ സജ്ജമായി വിറച്ചു സംഘവും പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു.കഴിഞ്ഞ ദിവസം രാത്രി വൈകിയും കടുവയ്ക്കായി വനംവകുപ്പ് തിരച്ചിൽ നടത്തിയിരുന്നത്. ഊട്ടിക്കവലയ്ക്ക് സമീപത്ത് കടുവയുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ദൗത്യം രാത്രിയിലും തുടരുകയായിരുന്നു