Banner Ads

ഡ്യൂട്ടിക്കിടെ കെ.എസ്.ആർ.ടി.സി കണ്ടക്ടർ കുഴഞ്ഞുവീണു മരിച്ചു

പാലാ: കെ.എസ്.ആർ.ടി.സി ബസിൽ ഡ്യൂട്ടിക്കിടെ കണ്ടക്ടർ കുഴഞ്ഞുവീണു മരിച്ചു. പാലാ ഡിപ്പോയിലെ കണ്ടക്ടറും ഏഴാച്ചേരി സ്വദേശിയുമായ കൊച്ചുപുരയ്ക്കൽ സുജിത്ത് ആണ് അന്തരിച്ചത്.പാലാ – കാന്തല്ലൂർ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിലെ ഡ്യൂട്ടിക്കിടെയായിരുന്നു സംഭവം.

ബസ് മറയൂരിലെത്തിയപ്പോൾ സുജിത്തിന് കടുത്ത ശാരീരിക അസ്വസ്ഥതയും ക്ഷീണവും അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണവിവരമറിഞ്ഞ് സഹപ്രവർത്തകരും ബന്ധുക്കളും ആശുപത്രിയിലെത്തി.

നിലവിൽ ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് സംസ്കാര ചടങ്ങുകൾക്കായി നാട്ടിലെത്തിക്കുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.