Banner Ads

നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് സ്വകാര്യ ബസ്സിന് പിന്നിലിടിച്ചു; 15 ഓളം പേർക്ക് പരിക്ക്.

വൈക്കം: നിയന്ത്രണം വിട്ട കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് സ്വകാര്യ ബസ്സിന് പിന്നിലിടിച്ച് പതിനഞ്ചോളം യാത്രക്കാർക്ക് പരിക്കേറ്റു. വെട്ടിക്കാട്ട് മുക്ക് – കാഞ്ഞിരമിറ്റം റോഡിൽ നീർപ്പാറ കലുങ്കിന് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം നടന്നത്.

എറണാകുളത്ത് നിന്നും തലയോലപ്പറമ്പിലേക്ക് വരികയായിരുന്ന ‘ബാസിൽ’ എന്ന സ്വകാര്യ ബസ്സിന് പിന്നിലേക്ക്, കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു ബസ്സുകളിലെയും യാത്രക്കാർക്ക് പരിക്കേറ്റു.