Banner Ads

കോട്ടയം ഗവ നഴ്‌സിംഗ് കോളേജ് റാഗിങ് കേസ്; ഇന്ന് കുറ്റപത്രം സമർപ്പിക്കും

കോട്ടയം: ഗവ നഴ്‌സിംഗ് കോളേജ് റാഗിങ് കേസ് കുറ്റപത്രം ഇന്ന് സമർപ്പിക്കും. 45 ദിവസം കൊണ്ട് പൂർത്തിയാക്കിയ കുറ്റപത്രം ഇന്ന് ഉച്ചയോടെ ആയിരിക്കും പൊലീസ് കോടതിയിൽ സമർപ്പിക്കുക.40 ഓളം സാക്ഷികളും 32 രേഖകളും ഉൾപ്പടെയുള്ളതാണ് കുറ്റപത്രം. കോട്ടയം മൂന്നിലവ് സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ മലപ്പുറം മഞ്ചേരി സ്വദേശി റിജുൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരിത്തോട് സ്വദേശി വിവേക് എന്നിവരാണ് കേസിൽ പ്രതി പട്ടികയിൽ.

കൊലപാതകത്തിന് തുല്യമായ കൊടുംക്രൂരതയാണ് ജൂനിയർ വിദ്യാർത്ഥികളോട് കാണിച്ചത് എന്നാണ് കുറ്റപത്രത്തിൽ പറയുന്ന പ്രധാനകാര്യം ഇരകളായ ആറ് പേരും കേസിൽ സാക്ഷികളാണ്. വീഡിയേ ചിത്രീകരിച്ച മൊബൈൽ ഫോൺ പ്രധാന തെളിവായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. സീനിയർ വിദ്യാർത്ഥികൾ ഒന്നാം വർഷ വിദ്യാർത്ഥികളെ കട്ടിലിൽ കെട്ടിയിട്ട് ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ഭീതിദമായ ദൃശ്യങ്ങളും അതിൽ ഉണ്ട്.ശരീരമാകെ കോമ്‌ബസ് കൊണ്ട് കുത്തി മുറിവേൽപ്പിച്ചെന്നും സ്വകാര്യ ഭാഗത്ത് ഡമ്ബൽ അമർത്തിയെന്നുമുള്ള പീഡനം ആയിരുന്നു കുട്ടികൾ നേരിട്ടത്.

കുട്ടികളുടെ ശരീരത്തിൽ കോമ്ബസ് കൊണ്ട് കുത്തി മുറിവുണ്ടാക്കിയ ശേഷം മുറിവിൽ ബോഡി ലോഷൻ ഒഴിച്ച് കൂടുതൽ വേദനിപ്പിക്കുന്നതായും പകർത്തിയ ദൃശ്യങ്ങളിൽ കാണാം. പ്രതികൾ ജാമ്യാപേക്ഷയും മുൻകൂർ ജാമ്യാപേക്ഷയുമെല്ലാം സമർപ്പിച്ചിരുന്നു. എന്നാൽ ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നില്ല. നിലവിൽ ഇവർ റിമാൻഡിലാണ്. കുറ്റപത്രം സമർപ്പിക്കുന്നതോടെ കേസ്വിചാരണയിലേക്ക് കടക്കും

Leave a Reply

Your email address will not be published. Required fields are marked *