Banner Ads

കാർഷിക മേളയുടെ ഭാഗമായി കോട്ടയത്ത് കൗതുകമായി ; തേങ്ങാ പൊതിക്കൽ മത്സരം

കോട്ടയം:അതിരൂപതയുടെ ഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയാണ് കാർഷിക മേളയിൽ വനിതകൾക്ക് കൗതുക കരമായ മത്സരം സംഘടിപ്പിചത്.കുറഞ്ഞ സമയത്തിനുള്ളിൽ ഭംഗിയായി കൂടുതൽ തേങ്ങാ പൊതിക്കുന്നയാളാണ് സമ്മാനം നേടുക.പണ്ട് തേങ്ങാപൊ തിക്കലും ചൂലു കെട്ടലും , കൊതുമ്പു കീറലു മൊക്ക നമ്മുടെ നാട്ടിലെ ഒരു വിധ പെട്ട എല്ലാവർ ക്കും അറിയാവുന്ന കാര്യമായി രുന്നു.

കാലം മുന്നോട്ട് പോയ പ്പോൾ ഇതൊക്കെ ആരും ചെയ്യാതെയായി.വെട്ടു കത്തി ഉപയോഗിച്ച് തേങ്ങാ പൊതി ക്കാൻ അറിയാവുന്നവർ വിരളമായ്.മാത്രമല്ല തേങ്ങ തൊണ്ടോടുകൂടി വാങ്ങാൻ കിട്ടാതെയായിഈ സാഹചര്യ ത്തിലാണ് പഴമയുടെ ഈ രീതികൾ പരിചയ പ്പെടുത്താ നും മറക്കാതിരി ക്കാനും മത്സരം സംഘടിപ്പിചത്.

7 പേരാണ് മത്സരത്തിൽ പങ്കെടുത്തത്.വിസിൽ മുഴുങ്ങുന്നതോടെ തേങ്ങാ പൊതിക്കാൻ തുടങ്ങി.5 തേങ്ങ പെട്ടെന്ന് പൊതിച്ച് നാരു മറ്റും കളഞ്ഞ് ആദ്യം പൂർത്തി യാക്കുന്ന വർക്കാണ് സമ്മാനംപഴയ കാലത്ത് അടുക്കള പണികളുടെ ഭാഗമായ നിരവധി ജോലികൾ മത്സരമായി ഓർമ്മ പെടുത്തുകയാണ് മേളയുടെ ഉദ്ദേശ മെന്ന് സംഘാടകർ പറഞ്ഞു. ഓല മെടച്ചിൽ,കപ്പ കൊത്തി നുറു ക്കൽ മത്സരം , തുടങ്ങിയ മേളയിൽ സംഘടിപ്പിച്ചി രുന്നു

Leave a Reply

Your email address will not be published. Required fields are marked *