Banner Ads

കൊച്ചുവേളി- ബെംഗളൂരു സ്പെഷ്യല്‍ ട്രെയിൻ ജനുവരി 29 വരെ നീട്ടി

തിരുവനന്തപുരം: ശബരിമല തീർഥാടനം, ക്രിസ്മസ് അവധി എന്നിവയുടെ പശ്ചാത്തലത്തില്‍ ബെംഗളൂരു ബയ്യപ്പനഹള്ളി എസ്.എം.വി.ടി നിന്ന് കൊച്ചുവേളിയിലേക്ക് ഏർപ്പെടുത്തിയ സ്പെഷ്യല്‍ വീക്കിലി ട്രെയിനിന്റെ സർവീസ് ജനുവരി 29 വരെ നീട്ടിയത്.സാധാരണ ടിക്കറ്റ് നിരക്കിനെക്കാള്‍ 30% അധിക നിരക്കാണ് ഈടാക്കുക. 16 എ.സി. ത്രി ടയർ കോച്ചുകളും 2 സ്ലീപ്പർ കോച്ചുകളുമാണ് ഉള്ളത്. എല്ലാ ചൊവ്വാഴ്ചകളിലും കൊച്ചുവേളിയില്‍ നിന്ന് വൈകിട്ട് 6.05 ന് പുറപ്പെട്ട് ട്രെയിൻ 06083, പിറ്റേ ദിവസം രാവിലെ 10.55 ന് ബയ്യപ്പനഹള്ളിയിലെത്തും. ബുധനാഴ്ചകളില്‍ ബയ്യപ്പനഹള്ളിയില്‍ നിന്നും ഉച്ചയ്‌ക്ക് പുറപ്പെടുന്ന ട്രെയിൻ 06083 അടുത്ത ദിവസം രാവിലെ 6.45 ന് കൊച്ചുവേളിയിൽ എത്തും.

Leave a Reply

Your email address will not be published. Required fields are marked *