
ദില്ലി : ദേശീയ കായികദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ യുവജനങ്ങളുമായി ഓൺലൈനായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖേലോ ഇന്ത്യ ഡയലോഗ്-ഖേൽ കീ ബാത്ത് പ്രധാൻമന്ത്രി മോദി കേ സാത്ത് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിലൂടെ രാജ്യത്തുടനീളമുള്ള 1500ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുമായാണ് പ്രധാനമന്ത്രി ആശയവിനിമയം നടത്തിയത്.
2036ലെ ഒളിമ്പിക്സ് മുന്നിൽ കണ്ട് ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ കായിക പ്രതിഭകളെ നേരത്തെ കണ്ടെത്തി വളർത്തിയെടുക്കുന്നതിനുള്ള പദ്ധതികൾ ചർച്ചയായി. കായികരംഗത്തെ അടിസ്ഥാന സൗകര്യ വികസനം, പരിശീലന നിലവാരം ഉയർത്തൽ, യുവജന നേതൃത്വം, ലഹരിമുക്ത യുവത്വം (ലഹരി വിരുദ്ധ പോരാട്ടം) തുടങ്ങിയ പ്രധാന വിഷയങ്ങളിലാണ് സംവാദം കേന്ദ്രീകരിച്ചത്. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് ശേഷം മുൻനിര ഇന്ത്യൻ കായികതാരങ്ങളും ജനപ്രതിനിധികളും വിദ്യാർത്ഥികളുമായി കായികാനുഭവങ്ങൾ പങ്കുവെച്ചു.