
തിരുവനന്തപുരം: കീം പ്രവേശന പരീക്ഷയുടെ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ഫലപ്രഖ്യാപനം നടത്തുമെന്ന് അധികൃതർ അറിയിച്ചു.നേരത്തെ ജൂൺ 22-ന് ഫലം പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. എന്നാൽ സിബിഎസ്ഇ പുനർമൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട് മാർക്ക് ചേർക്കുന്നതിനായി കൂടുതൽ സമയം ആവശ്യപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉന്നത വിദ്യാഭ്യാസ മന്ത്രിയെ സമീപിച്ചതിനെ തുടർന്നാണ് പ്രഖ്യാപനം മാറ്റിവച്ചത്.