പൊയിനാച്ചി : അസുഖബാധിതനായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അമീബിക് മസ്തിഷ്കജ്വരമാണോയെന്നാണ് സംശയം. കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ മരിച്ചത് തെക്കില്‍ ഉക്രമ്പാടി കാരാനം വീട്ടിൽ മുല്ലച്ചേരി മണികണ്ഠൻ (38) ആണ്. ഞായറാഴ്ച രാത്രി ആയിരുന്നു ഇയാൾ മരണപ്പെട്ടത്. സഹോദരനായ ശശിയോടൊപ്പം മുംബൈ മാട്ടുംഗയില്‍ 15 വർഷമായി പച്ചക്കറിക്കട നടത്തുകയാണ് മണി. രണ്ടാഴ്ച മുൻപാണ് പനി ബാധിച്ച്തിനെ തുടർന്ന് ഇയാൾ നാട്ടിലെത്തിയത്.
സംശയത്തെത്തുടർന്ന് കണ്ണൂരിലെ ആശുപതിയിൽ ചെന്ന് നട്ടെല്ലില്‍നിന്ന് സ്രവമെടുത്ത് പരിശോധന നടത്തിയിരുന്നു. അന്തിമഫലം ലഭ്യമായിട്ടില്ലായിരുന്നു. സംസ്കാരം തിങ്കളാഴ്ച വൈകിട്ട്. പേറയില്‍ കുമാരൻ നായരുടെയും മുല്ലച്ചേരി തമ്പായിയമ്മ ദമ്പതികളുടെ മകനാണ് മണികണ്ഠൻ. ഭാര്യ നിമിഷ, മക്കള്‍ നിവേദ്യ, നൈനിക, സഹോദരങ്ങള്‍ കമലാക്ഷി, ഗീത, രവി, രോഹിണി, സുമതി.