ഭോപ്പാല്‍ : ജബൽപൂരിൽ നിന്ന് ഹൈദരാബാദിലേക്കുള്ള ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് വഴിതിരിച്ചുവിട്ടു. വിമാനത്തിൻ്റെ ടോയ്‌ലറ്റിൽ നിന്ന് ഒരു കടലാസിൽ സംശയാസ്പദമായ സന്ദേശം കണ്ടെത്തിയതാണ് വഴിതിരിച്ചുവിടാൻ പ്രേരിപ്പിച്ചത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ വളരെ പ്രധാനമാണ്, അത്തരം ഭീഷണികൾ ഗൗരവമായി കാണുന്നു. ഭീഷണിയുടെ ആധികാരികത നിർണ്ണയിക്കാനും ഉത്തരവാദിയായ വ്യക്തിയെ തിരിച്ചറിയാനും അന്വേഷണം തുടർന്നേക്കും. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഭീഷണി സന്ദേശത്തെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്തില്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായതൊന്നും കണ്ടെത്താനായില്ല.
വിമാനത്തിലെ ശൗചാലയത്തില്‍ നിന്നും കണ്ടെത്തിയ ഒരു കടലാസ്സില്‍ ഭീഷണി സന്ദേശമുണ്ടായിരുന്നു എന്നാണ് പോലീസ് അധികൃതർ പറയുന്നത്. ലാന്‍ഡ് ചെയ്തതിന് ശേഷം വിശദമായ പരിശോധന നടത്തിയതായും അധികൃതര്‍ വ്യക്തമാക്കി. ജബല്‍പുര്‍ – ഹൈദരാബാദ് വിമാനം നാഗ്പുരിലേക്ക് വഴിതിരിച്ചുവിട്ടത് എയര്‍ലൈസ് വാര്‍ത്താക്കുറിപ്പിലൂടെയാണ് അറിയിച്ചത്. യാത്രക്കാരെ പരിശോധിക്കുകയും നാഗ്പുരില്‍ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.