Banner Ads

ദീപാവലിയ്ക്ക്;രണ്ട് സ്പെഷ്യല്‍ ട്രെയിനുകളുമായി ഇന്ത്യൻ റെയില്‍വേ

കൊല്ലം:യശ്വന്തപുരില്‍ നിന്ന് കോട്ടയത്തേക്ക് പ്രഖ്യാപിച്ച സ്പെഷ്യല്‍ സർവീസിന് പുറമെ ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു – പുനലൂർ വഴി കൊല്ലത്തേക്കാണ് രണ്ടാമത്തെ ട്രെയിൻ പ്രഖ്യാപിച്ചത്.രാത്രി 11 മണിക്ക് ബെംഗളൂരു എസ്‌എംവിടിയിലും പിറ്റേന്ന് വൈകുന്നേരം 5:10ന് കൊല്ലത്തും എത്തും. മടക്കയാത്ര കൊല്ലം – ഹുബ്ബള്ളി ട്രെയിൻ 07314 ഞായറാഴ്ച രാത്രി 8:30 ന് കൊല്ലത്ത് നിന്നു പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്‌ക്ക് 11:30 ന് ബെംഗളൂരു എസ്‌എംവിടിയിലും രാത്രി 8:45ന് ഹുബ്ബള്ളിയിലും എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.പുനലൂർ – ചെങ്കോട്ട വഴിയുള്ള ഹുബ്ബള്ളി ട്രെയിൻ 26, 27 തീയതികളിലാണ് സർവീസ് നടത്തുക. ഇരുദിശകളിലേക്കും ഓരോ സർവീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഹുബ്ബള്ളി – ബെംഗളൂരു – കൊല്ലം സ്പെഷല്‍ ട്രെയിൻ 07313 26ന് ഉച്ചയ്‌ക്ക് 3:15ന് ഹുബ്ബള്ളിയില്‍ നിന്നുമാണ് പുറപ്പെടുന്നത്. കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെന്മല,കൊല്ലം, കുണ്ടറ,ചെങ്കോട്ട, തെങ്കാശി, വിരുദനഗർ, മധുര, ഡിണ്ടിഗല്‍, കരൂർ, സേലം, ബംഗാരപേട്ട്, കൃഷ്ണരാജപുരം, ബെംഗളൂരു എസ്‌എംവിടി, തുംകൂർ, റാണി ബന്നൂർ, ഹവേരി എന്നിവിടങ്ങളിലാണ് സ്പെഷ്യല്‍ ട്രെയിനിന് സ്റ്റോപ്പുകള്‍. ടിക്കറ്റ് റിസർവേഷൻ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.ബെംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിനിന് 525 രൂപയാണ് സ്ലീപ്പർ ക്ലാസ് ടിക്കറ്റ് നിരക്ക്. ത്രീ എ ടയർ ക്ലാസിന് 1425 രൂപയും, ടു എ ക്ലാസിന് 2005 രൂപയും 1 എ ക്ലാസിന് 3080 രൂപയും നല്‍കണം. യശ്വന്ത്പുർ – കോട്ടയം റൂട്ടിലും ദീപാവലിയ്ക്ക് സ്പെഷ്യല്‍ ട്രെയിൻ സർവീസുണ്ട്. ഒക്ടോബർ 29ന് വൈകീട്ട് 06:30നാണ് യശ്വന്ത്പുരില്‍ നിന്നും ട്രെയിൻ പുറപ്പെടുന്നത്.


     
                
                

Leave a Reply

Your email address will not be published. Required fields are marked *