Banner Ads

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി;റഷ്യയിലേക്ക് തിരിച്ചു

ഡല്‍ഹി:16-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായിട്ടാണ് പ്രധാനമന്ത്രിയുടെ യാത്ര തിരിച്ചത്. ഉച്ചകോടി നടക്കുക കസാനില്‍ ഒക്ടോബർ 22, 23 എന്നീ തീയതികളിലായാണ്. പുടിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ഉച്ചകോടിയില്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും.റഷ്യയിലെ കസാൻ നഗരത്തിലാണ് ഉച്ചകോടി നടക്കുന്നത്. പുടിന്‍ ഒരുക്കുന്ന അത്താഴ വിരുന്നില്‍ ഇന്ന് പങ്കെടുക്കും. ചൈീസ് പ്രസിഡൻറ് ഷി ജിൻപിങുമായും ഇന്ന് മോദി കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകള്‍.ബ്രിക്സ് ഉച്ചകോടിയ്ക്ക് മുമ്ബ് തന്നെ ലഡാക്ക് അതിര്‍ത്തിയില്‍ പട്രോളിങ് നടത്താന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ചൈനീസ് പ്രസിഡന്റുമായി മോദി കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *