ഗുജറാത്ത് : ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്റ്റർ തിങ്കളാഴ്ച രാത്രി ഗുജറാത്തിന് സമീപം അറബിക്കടലിൽ അടിയന്തര ലാൻഡിംഗ് നടത്തി. രാത്രി 11 മണിക്ക് ശേഷമാണ് സംഭവം നടന്നത്. നിലവിൽ മൂന്ന് ജീവനക്കാരെ കാണാതായിട്ടുണ്ട്, ഒരാളെ രക്ഷപ്പെടുത്തി. കാണാതായ ക്രൂ അംഗങ്ങളെ ഉടൻ കണ്ടെത്തും. പോർബന്തറിലെ മോട്ടോർ ടാങ്കർ ഹരി ലീലയിൽ നിന്ന് പരിക്കേറ്റ ക്രൂ അംഗത്തെ ഒഴിപ്പിക്കാനുള്ള ദൗത്യത്തിലുണ്ടായിരുന്ന അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്) ആയിരുന്നുവെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. കാണാതായ ക്രൂ അംഗങ്ങളെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.
ഗുജറാത്തിലെ പോർബന്തറിലെ മോട്ടോർ ടാങ്കർ ഹരി ലീലയിൽ നിന്ന് പരിക്കേറ്റ ക്രൂ അംഗത്തെ ഒഴിപ്പിക്കുന്നതിനായി 2024 സെപ്റ്റംബർ 2 ന് 2300 മണിക്കൂർ എഎൽഎച്ച് ഹെലികോപ്റ്റർ വിക്ഷേപിച്ചതായി കോസ്റ്റ് ഗാർഡ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ പോസ്റ്റിൽ കുറിച്ചിരുന്നു. ഹെലികോപ്റ്റർ കടലിൽ അടിയന്തര ലാൻഡിംഗ് നടത്തേണ്ടിവന്നു. ഒരു ക്രൂ അംഗത്തെ കണ്ടെത്തി, ബാക്കി മൂന്ന് ക്രൂ അംഗങ്ങൾക്കായി തിരച്ചിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്ന് പ്രസ്താവനയിൽ പറയുന്നു. രക്ഷാപ്രവർത്തനത്തിനായി ഐസിജി 04 കപ്പലുകളും 02 വിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്.