തിരുവനന്തപുരം: സംസ്ഥാനത്തിന് അർഹതപ്പെട്ടത് കേന്ദ്രം തരുന്നില്ല. ഒരു രൂപപോലും ഇതുവരെ നിർമാണത്തിന് കേന്ദ്രം മുടക്കിയിട്ടില്ല. അതേസമയം തുത്തുക്കുടി പദ്ധതിയ്ക്ക് കേന്ദ്രം ഗ്രാൻ്റ് നൽകുന്നുണ്ട്.വിഴിഞ്ഞം വിജിഎഫ് ഫണ്ടുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ വിമർശനം. കസ്റ്റംസ് ഡ്യൂട്ടി, ജിഎസ്‌ടി ഇനങ്ങളിൽ ലഭിക്കുന്ന വരുമാനത്തെ സംബന്ധിച്ച് കേന്ദ്ര സർക്കാർ മറച്ചു പിടിക്കുകയാണ്.കേന്ദ്രസർക്കാരിൻ്റെ സമീപനം വിഴിഞ്ഞം തുറമുഖത്തിൻ്റെ കമ്മീഷനിങിനെ ബാധിക്കില്ല. വയനാടിനോടുള്ള കേന്ദ്ര വിവേചനം ചർച്ചയാകുമ്പോഴാണ് വിഴിഞ്ഞം വിജിഎഫ് വിഷയത്തിലെ പ്രശ്നമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു