
പ്രിയപ്പെട്ട ജയേട്ടൻ വിടവാങ്ങി. എന്നും യുവത്വം തുളുമ്ബുന്ന ഗാനങ്ങളിലൂടെ തലമുറകളുടെ ഭാവഗായകൻ ആയി മാറിയ ജയേട്ടൻ എനിക്ക് ജ്യേഷ് സഹോദരൻ തന്നെ ആയിരുന്നു.മഞ്ഞലയിൽ മുങ്ങിത്തോർത്തി വരുന്ന ഈ ശബ്ദം എല്ലാ മലയാളികളെയും പോലെ ഞാനും നെഞ്ചോടു ചേർത്തുപിടിച്ചു എല്ലാ കാലത്തും ജയേട്ടൻ മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നു. അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കും.
അനിയനെപ്പോലെ എന്നെ ചേർത്തുപിടിക്കും.ഭാവഗായകൻ പി ജയചന്ദ്രൻ തനിക്ക് ജ്യേഷ്ട സഹോദരൻ തന്നെ ആയിരുന്നുവെന്ന് നടൻ മോഹൻലാൽ മഞ്ഞലയിൽ മുങ്ങിത്തോർത്തി വരുന്ന അദ്ദേഹത്തിന്റെ ശബ്ദം എല്ലാ മലയാളികളെയും പോലെ താനും നെഞ്ചോടു ചേർത്തുപിടിച്ചെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്.
വളരെ കുറച്ചു ഗാനങ്ങൾ മാത്രമേ എനിക്കുവേണ്ടി ജയേട്ടൻ സിനിമയിൽ പാടിയിട്ടുള്ളൂ എങ്കിലും അവയെല്ലാം ജനമനസ്സുകൾ ഏറ്റെടുത്തത് എന്റെ സൗഭാഗ്യമായി കരുതുന്നു ശബ്ദത്തിൽ എന്നും യുവത്വം കാത്തുസൂക്ഷിച്ച, കാലാതീതമായ കാല്പനിക ഗാനങ്ങൾ ഭാരതത്തിന് സമ്മാനിച്ച പ്രിയപ്പെട്ട ജയേട്ടന് പ്രണാമം എന്ന യിരുന്ന മോഹൻലാൽ തന്റെ ഫേസ് ബുക്കിൽ കുറിച്ചത്