
കേരളം:കേരളത്തില്‍ ഇന്ന് ഉയർന്ന ചൂടിന് സാധ്യത.എട്ടു ജില്ലകളില്‍ യെല്ലോ അലർട്ട് നല്കി. മുൻകരുതലിന്റെ ഭാഗമായി ആണ് ഇത്.കൊല്ലം , പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും, രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള വെയില് നേരിട്ട് ഏല്‍ക്കരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.ചൂടിനൊപ്പം അള്‍ട്രാവയലറ്റ് വികിരണ തോതും ഉയരുകയാണ്. കൊല്ലം,പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യുവി ഇൻഡക്സ് തോതില്‍ വർധനയുണ്ടായിരിക്കുന്നത്.