Banner Ads

കരിമ്ബ് ജ്യൂസ് ഉണ്ടാക്കുന്നതിനിടെ യന്ത്രത്തിൽ കൈകുടുങ്ങി; വില്പനക്കാരിയുടെ അഞ്ച് വിരലുകളും അറ്റുപോയി.

കൊല്ലങ്കോട് : ജ്യൂസെടുക്കാനായി യന്ത്രം പ്രവർത്തിച്ചുതുടങ്ങിയ സമയം വസ്ത്രത്തിന്റെ ഷാള്‍ യന്ത്രത്തില്‍ കുടുങ്ങുകയും ഇതിനൊപ്പം കൈ യന്ത്രത്തിനകത്തേക്ക്‌ പെടുകയുമായിരുന്നു. കൊല്ലങ്കോട്-പുതുനഗരം പ്രധാനപാതയിലെ വടവന്നൂർ കല്യാണ മണ്ഡപത്തിനുസമീപം വഴിയോര വില്പനകേന്ദ്രം നടത്തുന്ന കൊല്ലങ്കോട് പൊരിച്ചോളം വീട്ടില്‍ ഉമാമഹേശ്വരിയുടെ ഇടതുകൈയിലെ വിരലുകളാണ് പൂർണമായും നഷ്ടപ്പെട്ടത്. നിലവിളികേട്ട് ഓടിക്കൂടിയ പരിസരവാസികള്‍ ഉമാമഹേശ്വരിയെ ആദ്യം കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന്, തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *