Banner Ads

​​ഗ്യാനേഷ് കുമാർ 48 മണിക്കൂറിനുള്ളിൽ രാജി വെക്കണം: സിജെപിയുടെ അന്ത്യശാസനം; രാജ്യവ്യാപക പ്രതിഷേധത്തിന് മുന്നറിയിപ്പ്

ദില്ലി : തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ 48 മണിക്കൂറിനുള്ളിൽ രാജിവെക്കണമെന്ന് അന്ത്യശാസനമുയർത്തി സിജെപി. രാജി വെച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തിലും പരിഷ്കാരങ്ങൾ വേണമെന്ന് സിജെപി ആവശ്യപ്പെട്ടു.

നിലവിൽ നടപ്പിലാക്കിവരുന്ന എസ്ഐആർ പ്രക്രിയ നിർത്തിവെക്കാൻ അധികൃതർ തയ്യാറാകണം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം രാജ്യവ്യാപകമായി ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം.