
കൊച്ചി: ഇന്ന് രാവിലെ മൂന്നേമുക്കാലോടെ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ക്രഷറിൽ കരിങ്കല്ല് ഇറക്കിക്കൊണ്ടിരിക്കുന്ന സമയത്താണ് പെട്ടെന്ന് ഹൈഡ്രോളിക് ജാക്കി തകരാറിലാകുന്നത്. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശി അജു മോഹനനൻ ആണ് മരിച്ചത്. പെട്ടന്ന് കാബിനിലുണ്ടായിരുന്ന ഡ്രൈവർ ഡോറിലൂടെ പുറത്തേക്ക് തെറിച്ചുവീഴുന്നതും തല അടുത്തുണ്ടായിരുന്ന ഷീറ്റിൽ ഇടിച്ച് വീഴുന്നതും സി സി ടി വി ദൃശ്യങ്ങളിൽ കാണാം.സമീപത്തെ ഇരുമ്പ് പൈപ്പിൽ തലയിടിച്ചതിനെ തുടർന്നാണ് അജു മോഹനന്റെ മരണം സംഭവിച്ചത്. മാത്രമല്ല അജുവിനെ ആശുപത്രിയിൽ എത്തിക്കാൻ താമസം നേരിട്ടെന്നും പരാതി ഉയരുന്നുണ്ട്.വാഹനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഡ്രൈവറുടെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം.