
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണവില ലക്ഷത്തിലേക്ക്. ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന് 305 രൂപയും ഒരു പവൻ സ്വർണ്ണത്തിന് 2440 രൂപയുടെ വർദ്ധനവുമാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 12,170 രൂപയായും ഒരു പവന്റെ വില 97,360 രൂപയായും ഉയർന്നു.
ചരിത്രത്തിലാദ്യമായി 18 കാരറ്റ് സ്വർണ്ണത്തിന്റെ വിലയും ഗ്രാമിന് 10,000 രൂപ കടന്നു. 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 10,005 രൂപയും പവന് 80,040 രൂപയുമാണ് ഇന്നത്തെ വില. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഇന്ന് ഒരു പവൻ സ്വർണ്ണം വാങ്ങണമെങ്കിൽ 1,05,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടിവരും.