Banner Ads

തുടർച്ചയായ ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ ഇടിവ്: സംസ്ഥാനത്ത് ഇന്ന് വില കുറഞ്ഞു

കൊച്ചി:സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വലിയ കുറവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവന് 2480 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 93,280 രൂപയായി. ഗ്രാമിന് 310 രൂപ കുറഞ്ഞ് നിലവിൽ 11,660 രൂപയാണ് വില.

അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ വൻ ചാഞ്ചാട്ടം പ്രകടമായിരുന്നു. ഇന്നലെ രാവിലെ പവന് 1,520 രൂപ വർധിച്ച് 97,360 രൂപ എന്ന സർവകാല റെക്കോർഡിലെത്തിയതിന് ശേഷം ഉച്ചയ്ക്ക് ശേഷം വില കുത്തനെ ഇടിഞ്ഞിരുന്നു. ഇന്നലെ മാത്രം പവന് 1600 രൂപ കുറഞ്ഞ് 95,760 രൂപയിലെത്തിയിരുന്നു.

അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ കുതിപ്പ് ഇപ്പോഴും തുടരുകയാണ്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങുന്നവരുടെ എണ്ണം വർധിച്ചതും, ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ വ്യതിയാനവുമാണ് സ്വർണവില ഉയരാൻ പ്രധാന കാരണം.