Banner Ads

സംസ്ഥാനത്ത് വെളുത്തുള്ളി വിലയും കുതിച്ചുകയറുന്നു

കോട്ടയം: സംസ്ഥാനത്ത് സവാളയ്ക്ക് പിന്നാലെ വെളുത്തുള്ളി വിലയും കുതിച്ചുയരുന്നു.രാജസ്ഥാൻ, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഉത്പാദനം കുറഞ്ഞതാണ് വില ഉയരാൻ പ്രധാന കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് കൂടുതലായും വെളുത്തുള്ളി എത്തുന്നത്.രണ്ടുമാസം മുൻപ് 380 രൂപയായിരുന്ന വെളുത്തുള്ളിക്ക് ഇപ്പോള്‍ വില 440 കടന്നു.ഇപ്പോള്‍ 380 മുതല്‍ 400 രൂപ വരെയായി കേരളത്തിൽ വെളുത്തുള്ളിയുടെ മൊത്തവില
ആറുമാസം മുൻപ് 250 രൂപയില്‍ താഴെയായിരുന്നു വെളുത്തുള്ളിയുടെ വില.രാജസ്ഥാനിലെ കോട്ട മാർക്കറ്റിലാണ് ഏറ്റവുമധികം വെളുത്തുള്ളി വ്യാപാരം നടക്കുന്നത്. ഇവിടെ 360 രൂപയ്ക്കു മുകളിലാണ് ഒരു കിലോ വെളുത്തുള്ളിയുടെ വില നിലവിൽ. കഴിഞ്ഞ വിളവെടുപ്പ് സമയത്ത് ഉണ്ടായ മഴയും പിന്നീട് ചൂട് വർധിച്ചതുമാണ് ഉത്പാദനം കുറഞ്ഞു പോകാൻ കാരണമായത്

Leave a Reply

Your email address will not be published. Required fields are marked *