
മുംബൈ: റെയിൽവേ സ്റ്റേഷനുകളിലെ ലഘുഭക്ഷണങ്ങളുടെ വില വർദ്ധിപ്പിക്കാൻ സെൻട്രൽ റെയിൽവേ തീരുമാനിച്ചു. അന്താരാഷ്ട്ര തലത്തിൽ ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ ഇന്ധന-വാതക വിലക്കയറ്റമാണ് ഭക്ഷണ നിരക്കുകൾ വർദ്ധിപ്പിക്കാൻ കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.
മേയ് 25-നാണ് ചീഫ് കൊമേഴ്സ്യൽ മാനേജരുടെ ഓഫീസിൽ നിന്ന് ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നത്. ജൂൺ ഒന്ന് മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.വടാപ്പാവ്13 രൂപ20 രൂപസമൂസ12 രൂപ20 രൂപരഗ്ഡാ പാവ്20 -രൂപ25 രൂപ,വില വർദ്ധനവിനൊപ്പം യാത്രക്കാർക്കായി മെനുവിൽ ചില പുതിയ മാറ്റങ്ങളും റെയിൽവേ കൊണ്ടുവരുന്നുണ്ട്.
യാത്രക്കാരുടെ താല്പര്യം മുൻനിർത്തി താഴെ പറയുന്ന വിഭവങ്ങൾ പുതുതായി മെനുവിൽ ഉൾപ്പെടുത്തും.സെൻട്രൽ റെയിൽവേയുടെ പരിധിയിൽ വരുന്ന മുംബൈ, ഭുസാവൽ, നാഗ്പൂർ, സോലാപൂർ, പൂനെ എന്നീ ഡിവിഷനുകളിലെ എല്ലാ കാറ്ററിംഗ് യൂണിറ്റുകളിലും സ്റ്റാളുകളിലും ജൂൺ 1 മുതൽ ഈ പുതിയ നിരക്കുകളും മെനുവുമായിരിക്കും പ്രാബല്യത്തിലുണ്ടാവുക.