Banner Ads

നേപ്പാളില്‍ കനത്തമഴയിൽ പൊഴിഞ്ഞ് 112 ജീവനുകൾ

കാഠ്മണ്ഡു;ദുരിത്തിലാഴ്ന്നു നേപ്പാൾ കനത്തമഴയെ തുടര്‍ന്നുണ്ടായ പ്രളയവും മണ്ണിടിച്ചിലും 112 പേര്‍ മരണമടഞ്ഞു നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ശനിയാഴ്ച 24 മണിക്കൂറിനിടെ 323 മില്ലിമീറ്റര്‍ മഴയാണ് നേപ്പാളില്‍ തോരാതെ പെയ്തത്.
നേപ്പാളില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 68 പേരെ കാണാതായി വെള്ളിയാഴ്ച മുതല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളും ഒറ്റപ്പെട്ട നിലയിലാണ്.മൂവായിരത്തേളം സുരക്ഷാസേനാംഗങ്ങളെ ദുരിത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.

രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിന് സമീപത്തെ നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. 54 കൊല്ലത്തിനിടെ ഇതാദ്യമായാണ് ഇത്രയും ശക്തമായ മഴ പെയ്യുന്നത്. സമീപത്തെ വീടുകള്‍ തകര്‍ന്നു. പ്രധാന നദിയായ ബാഗ്മതി, അപകടകരമായ ജലനിരപ്പിലാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *