Banner Ads

പൂച്ചാക്കലിൽ 11 കിലോ കഞ്ചാവുമായി അഞ്ചുപേർ പിടിയിൽ; പ്രതികളിലൊരാൾ യൂത്ത് കോൺഗ്രസ് പ്രവർത്തകനെന്ന് റിപ്പോർട്ട്

ആലപ്പുഴ: പൂച്ചാക്കലിൽ വൻ കഞ്ചാവ് ശേഖരവുമായി അഞ്ചുപേർ പൊലീസ് പിടിയിലായി. ഇവരിൽ നിന്ന് 11 കിലോ കഞ്ചാവ് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. പൂച്ചാക്കൽ സ്വദേശിയായ ഷമീർ, അലി ജൗഹർ, സഹാഹുദ്ദീൻ, കൃഷ്ണകുമാർ, മുഹമ്മദ് അസ്ലം എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ രാത്രി പൂച്ചാക്കൽ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. അറസ്റ്റിലായ ഷമീർ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണെന്നും, ഇയാൾ നിരവധി കോൺഗ്രസ് നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, ഷമീർ ഏതാനും വർഷം മുൻപ് സിപിഎം വിട്ട് യൂത്ത് കോൺഗ്രസിൽ ചേർന്നയാളാണെന്നും സംഘടനയിൽ നിലവിൽ യാതൊരു ഭാരവാഹിത്വവും വഹിക്കുന്നില്ലെന്നുമാണ് ജില്ലയിലെ യൂത്ത് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നത്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.