മൂന്നാര്‍ : ഇടുക്കി ജില്ലയിലെ ആദ്യ ടോള്‍ പ്ലാസ പ്രവര്‍ത്തനം ആരംഭിച്ചു. ടോള്‍ പ്ലാസ സ്ഥാപിച്ചിട്ടുള്ളത് ദേവികുളം ലാക്കാട് കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയ മൂന്നാര്‍-ബോഡിമെട്ട് റോഡിലാണ്. വെള്ളിയാഴ്ച രാവിലെ എട്ടിനാണ് ടോള്‍ പിരിക്കാന്‍ ആരംഭിച്ചത്. ടോള്‍ പിരിവ് നടത്തുന്നത് ആന്ധ്രാപ്രദേശില്‍ നിന്നുള്ള കമ്പനിയാണ്.
കാര്‍, ജീപ്പ്, മറ്റു ചെറുവാഹനങ്ങള്‍ ഒരു ഭാഗത്തേക്ക് 35 രൂപ, ഇരുഭാഗങ്ങളിലേക്കും 55, പ്രതിമാസം ഇരുഭാഗങ്ങളിലേക്കും 1225 (50 യാത്രകള്‍ മാത്രം), മിനി ബസ് ഒരു ഭാഗത്തേക്ക് 60, ഇരുഭാഗങ്ങളിലേക്കും 90, പ്രതിമാസം 1980, ട്രക്ക് ഒരു ഭാഗത്തേക്ക് 125, ഇരുഭാഗങ്ങളിലേക്കും 185, പ്രതിമാസം 4150, ഭാരം കൂടിയ വാഹനങ്ങള്‍ ഒരു വശത്തേക്ക് 195, ഇരുവശത്തേക്കും 295, പ്രതിമാസം 6505, ഏഴില്‍ കൂടുതൽ ആക്‌സിലുള്ള വലിയ വാഹനങ്ങള്‍ ഒരു വശത്തേക്ക് 240, ഇരുഭാഗങ്ങളിലേക്കും 355, പ്രതിമാസം 7920 രൂപ എന്നിങ്ങനെയാണ് ടോള്‍ നിരക്ക്.