Banner Ads

വിജയാഹ്ലാദം ദുരന്തമായി; കോട്ടയത്ത് സംഘർഷത്തിനിടെ പിടിച്ചു മാറ്റാൻ ചെന്നയാൾ കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം : തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷമുള്ള ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷം ദുരന്തത്തിൽ കലാശിച്ചു. പള്ളിക്കത്തോട് കോൺഗ്രസ് – കേരള കോൺഗ്രസ് (എം) പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഇടപെടാൻ ചെന്ന പള്ളിക്കത്തോട് സ്വദേശി ജോൺ പി തോമസ് കുഴഞ്ഞുവീണ് മരിച്ചു.

കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റായ ജോൺ പി തോമസിന്റെ സഹോദരനും കോൺഗ്രസ് പ്രവർത്തകരും തമ്മിലാണ് ആദ്യം സംഘർഷമുണ്ടായത്. സഹോദരനെ സംഘർഷത്തിൽ നിന്ന് പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ജോൺ കുഴഞ്ഞുവീണത്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന വ്യക്തിയാണ് ജോൺ പി തോമസ്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.