Banner Ads

മുതിർന്ന സിപിഎം നേതാവ് കെ ജെ ജേക്കബിനു വിട

കൊച്ചി:ദീർഘകാലം സിപിഎം എറണാകുളം ഏരിയാ സെക്രട്ടറിയും പാർട്ടി ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായിരുന്നു.77 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം.എറണാകുളം ലെനിൻ സെൻ്ററിൽ ഇന്നു വൈകിട്ട് നാലുമണി മുതൽ പൊതുദർശനം ഉണ്ടാകും. തുടർന്ന് കലൂർ വൈലോപ്പിള്ളി ലെയിനിലുള്ള വസതിയിലേക്ക് കൊണ്ടുപോകുമെന്നാണ് കിട്ടിയ റിപ്പോർട്ട് .സംസ്കാരം നാളെ വൈകിട്ട് മൂന്നിന് കലൂർ കതൃക്കടവ് സെമിത്തേരിയിൽ നടക്കും.സിഐടിയു ജില്ലാ പ്രസിഡൻ്റ്, ബാംബു കോർപറേഷൻ ചെയർമാൻ, കൊച്ചിൻ കോർപറേഷൻ പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *