
കൊച്ചി: പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്റെ പേരുപയോഗിച്ച് സോഷ്യൽ മീഡിയ വഴി സൈബർ തട്ടിപ്പ്. പ്രധാനമന്ത്രി ജൻ ധൻ യോജന പദ്ധതി വഴി കുടുംബത്തിലെ ഓരോ അംഗത്തിനും 5,000 രൂപ വീതം ഇൻഷുറൻസ് ക്ലെയിം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.സംഭവത്തിൽ വടക്കേക്കര സ്വദേശിയായ ഡെയിൻ ഫ്രാൻസിന് 2,499 രൂപ നഷ്ടമായി. ഇൻസ്റ്റഗ്രാം വഴിയാണ് വ്യാജ വാഗ്ദാനങ്ങൾ അടങ്ങിയ പരസ്യം പ്രചരിപ്പിച്ചത്.
ജൻ ധൻ യോജന പദ്ധതി പ്രകാരം വൻ തുക ക്ലെയിം തുകയായി ലഭിക്കുമെന്ന് ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചു.വി. ഡി. സതീശന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്താണ് ജനങ്ങളെ വിശ്വസിപ്പിച്ചത്.ക്ലെയിം തുക ലഭിക്കുന്നതിനായി പ്രോസസിംഗ് ഫീസെന്ന വ്യാജേന പണം കൈക്കലാക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമാനമായ വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്നും അപരിചിതമായ ലിങ്കുകൾ വഴിയും സോഷ്യൽ മീഡിയ പരസ്യങ്ങൾ വഴിയും പണം കൈമാറരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി.