
പത്തനംതിട്ട: പമ്ബയിൽ നിന്ന് സന്നിധാനത്തേക്ക് ആളുകളെ ചുമന്നു കൊണ്ടുപോകുന്ന നാല് ഡോളി തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്യത്.മിത തുക നൽകാത്തതിനെ തുടർന്ന് തീർത്ഥാടകനെ ഇറക്കി വിട്ടതായും പരാതി ഉയർന്നു. ഭക്തരെ സന്നിധാനത്തിൽ എത്തിച്ച് ദർശനം കഴിഞ്ഞു തിരിച്ച് പമ്ബയിൽ എത്തിക്കുന്നതിന് ദേവസ്വം ബോർഡ് നിശ്ചയിച്ചിരിക്കുന്നത് 7,000 രൂപയാണ്. ഇതിൽ 500 രൂപ ദേവസ്വം ബോർഡിന്റെ ഡോളി ഫീസാണ്. ബാക്കി 6500 രൂപ ചുമട്ടുകാർക്കുമാണ്. ഡോളി ഒരു വശത്തേയ്ക്ക് മാത്രമാണെങ്കിൽ 3,500 രൂപയാണ് ദേവസ്വം നിരക്കിൽ. ഇതിൽ 250 രൂപ ദേവസ്വം ഫീസാണ്. എന്നാൽ ഇതിൽ കൂടുതൽ പണം ഈടാക്കുന്നുവെന്നാണ് പരാതി.ദേവസ്വം ബോർഡ് നിശ്ചയിച്ചതിനേക്കാൾ കൂടുതൽ തുക ഡോളി തൊഴിലാളികൾ ആവശ്യപ്പെട്ടു എന്നാരോപിച്ച് ശബരിമല തീർത്ഥാടകർ രംഗത്തെത്തുകയായിരുന്നു.