Banner Ads

കായംകുളത്ത് പരിശോധനയ്‌ക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനം; രണ്ട് പേർ ആശുപത്രിയിൽ

പുല്ലുകുളങ്ങര: അനധികൃത മദ്യവിൽപ്പന നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പരിശോധനയ്‌ക്കെത്തിയ ഹരിപ്പാട് എക്‌സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. മർദ്ദനമേറ്റ എക്‌സൈസ് ഉദ്യോഗസ്ഥരായ വർഗീസ് പയസ്, രാജേഷ് കുമാർ എന്നിവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കായംകുളം പുല്ലുകുളങ്ങരയിലെ ഒരു വീട്ടിൽ വ്യാജ മദ്യക്കച്ചവടം നടക്കുന്നതായി എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് സ്ഥലത്തെത്തി പരിശോധന നടത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.