Banner Ads

എസ്ഡിപിഐയില്‍ ചേര്‍ന്നാലും താൻ ബിജെപിയിലേക്കില്ല ; പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റിയംഗം എ പദ്മകുമാര്‍

എസ്ഡിപിഐയില്‍ ചേര്‍ന്നാലും ബിജെപിയില്‍ ചേരില്ല. പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റിയംഗം എ പദ്മകുമാര്‍.ബിജെപി ജില്ലാ പ്രസിഡന്റും മറ്റൊരാളും താന്‍ ഇല്ലാത്ത സമയത്ത് വീട്ടില്‍ വന്നു. അനുവാദം വാങ്ങാതെയാണ് വീട്ടിലെത്തിയത്. ഇവര്‍ മുറിയുടെ ചിത്രം പകര്‍ത്തിയ ശേഷം തിരികെ പോയി.

താന്‍ ഒരിക്കലും ബിജെപിയിലേക്ക് ഇല്ലെന്ന് ജില്ലാ പ്രസിഡന്റ് വി എ സൂരജിനെ പരസ്യമായി അറിയിക്കുന്നുവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് നടത്തിയ പ്രതികരണത്തില്‍ വ്യക്തമാക്കി.ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ബിജെപി നേതാക്കള്‍ പദ്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലെത്തിയത്.

ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് വി എ സൂരജ് , ജനറല്‍ സെക്രട്ടറി പ്രദീപ് അയിരൂര്‍ എന്നിവരാണ് പദ്മകുമാറിന്റെ വീട്ടിലെത്തിയത്. വൈകിട്ട് 7 മണിയോടെയാണ് നേതാക്കള്‍ ആറന്മുളയിലെ വീട്ടിലെത്തിയത്. 15 മിനിറ്റിന് ശേഷം ഇവിടെ നിന്ന് മടങ്ങി. എന്നാല്‍ പ്രതികരണത്തിന് ബിജെപി നേതാക്കള്‍ തയ്യാറായില്ല.

Leave a Reply

Your email address will not be published. Required fields are marked *