Banner Ads

എറണാകുളം – ബെംഗളൂരു, നാളത്തെ ബെംഗളൂരു എറണാകുളം എന്നീ സർവീസുകള്‍ റദ്ദാക്കി.

എറണാകുളം : ഇന്ന് പുറപ്പെടേണ്ടിയിരുന്ന എറണാകുളം – ബെംഗളൂരു, നാളത്തെ ബെംഗളൂരു എറണാകുളം എന്നീ സർവീസുകള്‍ റദ്ദാക്കി. ഇന്ന് വൈകിട്ട് 4.50 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 12683 എറണാകുളം ബെംഗളൂരു സൂപ്പർഫാസ്‌റ്റ് ട്രെയിനും നാളെ വൈകിട്ട് 7 മണിക്ക് ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് പോകേണ്ട ട്രെയിൻ നമ്പർ 12684 ബെംഗളൂരു സൂപ്പർഫാസ്‌റ്റ് ട്രെയിനുമാണ് റദ്ദാക്കിയത്.

കന്യാകുമാരി – പുതുച്ചേരി എക്‌സ്പ്രസും നിർത്തലാക്കി. ഇന്ന് ഉച്ചക്ക് 12.05 ന് പുതുച്ചേരിയില്‍നിന്ന് പുറപ്പെട്ട് കന്യാകുമാരിയില്‍ എത്തിച്ചേരേണ്ട ട്രെയിൻ നമ്പർ 16861 പുതുച്ചേരി കന്യാകുമാരി എക്‌സ്പ്രസും, നാളെ ഉച്ചതിരിഞ്ഞ് 2 മണിക്ക് കന്യാകുമാരിയില്‍നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16862 കന്യാകുമാരി പുതുച്ചേരി എക്‌സ്പ്രസുമാണ് പൂർണമായി റദ്ദാക്കി. സർവീസുകള്‍ റദ്ദാക്കുന്നതിന് റെയില്‍വേ നല്‍കുന്ന വിശദീകരണം റേക്കുകള്‍ ലഭ്യമല്ല എന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *