Banner Ads

തെരഞ്ഞെടുപ്പ് ഭീഷണി; സംസ്ഥാന സെക്രട്ടറിയുടെ വാർഡിൽ പോലും എതിരാളികളെ സമ്മർദ്ദത്തിലാക്കുന്നു, വിഡി സതീശൻ

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം എതിർ സ്ഥാനാർഥികളെ ഭീഷണിപ്പെടുത്തുകയാണെന്നും സംസ്ഥാന സെക്രട്ടറിയുടെ വാർഡിൽ പോലും ഭീഷണിപ്പെടുത്തൽ നടക്കുന്നുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. കണ്ണൂരിൽ നടക്കുന്നത് എതിർ സ്ഥാനാർഥികളെയോ എതിർ രാഷ്ട്രീയത്തെയോ അനുവദിക്കാത്ത സിപിഎമ്മിന്റെ കാടത്തമാണ്.

സ്വന്തം ജില്ലയിലും വാർഡിലും ജനാധിപത്യവും സ്വാതന്ത്ര്യവും അനുവദിക്കാത്ത പിണറായി വിജയനും എംവി ഗോവിന്ദനുമാണോ ഫാഷിസ്റ്റ് വിരുദ്ധ ക്ലാസെടുക്കുന്നതെന്നും വിഡി സതീശൻ ചോദിച്ചു. യുഡിഎഫ് സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രികകൾ തള്ളുന്നതിന് ഒരു സംഘം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സിപിഎമ്മിന് കൂട്ടുനിൽക്കുന്നുണ്ടെന്നും സതീശൻ ആരോപിച്ചു.