Banner Ads

ധർമ്മടം വോട്ടുനില: ഏഴ് റൗണ്ട് പിന്നിടുമ്പോൾ പിണറായി വിജയൻ 1536 വോട്ടിന് മുന്നിൽ.

കണ്ണൂർ: വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ അക്ഷരാർത്ഥത്തിൽ കേരളത്തെ മുൾമുനയിൽ നിർത്തിയ പോരാട്ടത്തിനൊടുവിൽ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ലീഡ് തിരിച്ചുപിടിച്ചു. ഏഴ് റൗണ്ടുകൾ പൂർത്തിയാകുമ്പോൾ 1536 വോട്ടുകളുടെ ലീഡാണ് മുഖ്യമന്ത്രിക്കുള്ളത്. ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങിയതാണ് പിണറായിക്ക് തുണയായത്.

പിണറായി വിജയൻ (LDF): 38,281അബ്ദുൽ റഷീദ് (UDF): 36,745ലീഡ്: 1,536വോട്ടെണ്ണലിന്റെ തുടക്കം മുതൽ മുഖ്യമന്ത്രിയെ വിറപ്പിക്കുന്ന പ്രകടനമാണ് യുഡിഎഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൽ റഷീദ് കാഴ്ചവെച്ചത്. എൽഡിഎഫ് ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്തിൽ പോലും മുഖ്യമന്ത്രി പിന്നിലായത് വലിയ ചർച്ചയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പിണറായിക്ക് വലിയ ഭൂരിപക്ഷം നൽകിയ പല ബൂത്തുകളിലും ഇത്തവണ യുഡിഎഫ് മുന്നേറി.”നിങ്ങളോട് ‘കടക്ക് പുറത്ത്’ എന്ന് ഞാൻ പറയില്ല.

ഒരു ചോദ്യം ചോദിച്ചാൽ മറുപടി വീട്ടിൽ പോയി ചോദിക്കാൻ പറയില്ല. പകരം നിങ്ങളുടെ വീട്ടിൽ വന്ന് ഉത്തരം നൽകാൻ ബാധ്യസ്ഥനായ ജനപ്രതിനിധിയായി ഞാൻ കൂടെയുണ്ടാകും.” – അബ്ദുൽ റഷീദ് (മാധ്യമങ്ങളോട് പറഞ്ഞത്) 2016: പിണറായി വിജയൻ നേടിയത് 87,329 വോട്ടുകൾ.2021: ഭൂരിപക്ഷം വർദ്ധിപ്പിച്ച് 95,522 വോട്ടുകൾ നേടി.മുൻ തിരഞ്ഞെടുപ്പുകളിൽ മമ്പറം ദിവാകരൻ, സി. രഘുനാഥ് എന്നിവരായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥികൾ.

എന്നാൽ ഇത്തവണ അബ്ദുൽ റഷീദ് ഉയർത്തിയ രാഷ്ട്രീയ വെല്ലുവിളി പിണറായിയുടെ സ്വന്തം പഞ്ചായത്തിൽ പോലും ലീഡ് കുറയ്ക്കാൻ കാരണമായി.നിലവിൽ ലീഡ് തിരിച്ചുപിടിച്ചെങ്കിലും ഓരോ വോട്ടും അതീവ ജാഗ്രതയോടെയാണ് ഇരുമുന്നണികളും വീക്ഷിക്കുന്നത്. മുഖ്യമന്ത്രിയുടെ ഭൂരിപക്ഷം മുൻ വർഷങ്ങളിലേതുപോലെ ഉയരുമോ അതോ അബ്ദുൽ റഷീദ് അട്ടിമറി തുടരുമോ എന്നാണ് ഇനി അറിയേണ്ടത്.