Banner Ads

യുകെയിൽ പിതൃതർപ്പണത്തിന് ഒരുങ്ങി ഭക്തജനങ്ങൾ; കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ വാവുബലി ഓഗസ്റ്റ് 12ന്

ലണ്ടൻ : ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ കർക്കിടക വാവുബലി തർപ്പണ ചടങ്ങുകൾ 2026 ഓഗസ്റ്റ് 12 (ബുധനാഴ്ച) നടക്കും. കെന്റിലെ റോച്ചസ്റ്റർ റിവർ മെഡ്‍വേയിൽ രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 3.00 വരെ ഭക്തിനിർഭരമായ അന്തരീക്ഷത്തിലാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വിശ്വാസികൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ശ്രീ അഭിജിത്, വടക്കേവെളിയില്ലം ശ്രീ വിഷ്ണുരവി, താഴൂർ മന ശ്രീ ഹരിനാരായണൻ എന്നിവരുടെ കാർമ്മികത്വത്തിലാണ് ആചാരാനുഷ്ഠാനങ്ങൾ നടക്കുക.

കർക്കിടക വാവു ബലിതർപ്പണം, തിലഹോമം, പിതൃസായൂജ്യ പൂജ എന്നിവയാണ് പ്രധാന ചടങ്ങുകൾ. ചടങ്ങിൽ പങ്കെടുക്കാൻ മുൻകൂർ രജിസ്‌ട്രേഷൻ നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി 07838 170203, 07985 245890 എന്നീ നമ്പറുകളിലോ booking.kentayyappatemple.org എന്ന വെബ്‌സൈറ്റ് വഴിയോ ബന്ധപ്പെടാവുന്നതാണ്.

യുകെയിലെ ഹിന്ദു സമൂഹത്തിന്റെ പ്രധാന ആത്മീയ-സാംസ്‌കാരിക കേന്ദ്രമായി പ്രവർത്തിക്കുന്ന കെന്റ് അയ്യപ്പ ക്ഷേത്രം, ആണ്ടിലുടനീളം വിവിധ പൂജകളും സാംസ്‌കാരിക-സമൂഹസേവന പ്രവർത്തനങ്ങളും സംഘടിപ്പിച്ചുവരുന്നുണ്ട്.