
തിരുവനന്തപുരം : ദില്ലിയിലെ ജന്തർമന്ദറിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തെ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ സംവിധായകനും നിരീക്ഷകനുമായ മേജർ രവിക്ക് വക്കീൽ നോട്ടീസ്. പ്ലസ് ടു വിദ്യാർത്ഥിനിയായ മാളവിക ആർ തീക്കാടനാണ് സുപ്രീം കോടതി അഭിഭാഷകൻ വിനീത് എസ് വർക്കലവിള മുഖേന നോട്ടീസ് അയച്ചിരിക്കുന്നത്.
വിദ്യാർത്ഥി സമരത്തെയും പങ്കെടുത്തവരെയും അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് മേജർ രവി ഫേസ്ബുക്ക് ലൈവിൽ സംസാരിച്ചതെന്ന് നോട്ടീസിൽ പറയുന്നു. സൗജന്യ ഭക്ഷണത്തിനും മദ്യത്തിനും വേണ്ടിയാണ് വിദ്യാർത്ഥികൾ സമരത്തിനിറങ്ങിയതെന്നടക്കമുള്ള ആരോപണങ്ങൾ പിൻവലിക്കണം.
അഞ്ച് ദിവസത്തിനകം വിവാദ വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് പിൻവലിച്ച് നിരുപാധികം മാപ്പ് പറയണം. വിദ്യാർത്ഥി സമൂഹത്തെ അപമാനിച്ചതിന് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.