
കോട്ടയം:ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന കോട്ടയം ജില്ലയിലെ ഒരു കോളേജ് വിദ്യാർഥിനി മരിച്ചു.കറ്റുവെട്ടി കുന്നുംപുറത്ത് ലതീഷ്‌കുമാറിൻ്റെ മകൾ പ്രമണ്യ ലതീഷ് (20) ആണ് മരണപ്പെട്ടത്.
കങ്ങഴ പി.ജി.എം. കോളേജിലെ മൂന്നാം വർഷ ബി.സി.എ. വിദ്യാർഥിനിയായിരുന്നു പ്രമണ്യ.പനി കൂടിയതിനെത്തുടർന്ന് ഒരാഴ്ചയായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രമണ്യ വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെയാണ് മരണത്തിന് കീഴടങ്ങിയത്.