
പുനലൂർ: സംസ്ഥാന അതിർത്തിയിൽ ലോറിയിൽനിന്ന് കണ്ടെയ്നർ ഇളകി വീണ് ഗതാഗതം സ്തംഭിച്ചത് മണിക്കൂറോളം.വ്യാഴാഴ്ച രാത്രി ഏഴോടെയാണ് അപകടം നടന്നത് . തൂത്തുക്കുടിയിൽനിന്ന് എറണാകുളത്തേക്ക് വന്ന കണ്ടെയ്ലർ ലോറിയിൽനിന്നാണ് കണ്ടെയർ ഇളകി പാതയുടെ മധ്യത്തിൽ പതിച്ചത്.
എസ് വളവ് തിരിഞ്ഞ് കയറുന്നതിനിടയിൽ ലോറിയിൽനിന്ന് കണ്ടെയ്നർ വേർപെടുകയായിരുന്നു. ഈ സമയത്ത് വശങ്ങളിൽ മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ മറ്റ് അപകടങ്ങൾ ഒഴിവായി. വാഹനങ്ങൾ ഇരുവശത്തേക്ക് കടന്നുപോകാൻ ആകാതെ കുടുങ്ങിക്കിടക്കുകയാണ്. നിരവധി യാത്രക്കാരും കുരുക്കിൽ അകപ്പെട്ടിട്ടുണ്ട്.രാത്രി വൈകിയും വലിയ ക്രെയിൻ കൊണ്ടുവന്ന കണ്ടെയ്ലർ പാതയിൽനിന്ന് മാറ്റാനുള്ള ശ്രമം രാത്രി വൈകിയും നടക്കുകയാണ്. പുളിയറ പൊലീസ് ഉൾപ്പെടെ രംഗത്തുണ്ട്.