Banner Ads

കോഴിക്കോട് ജില്ലയിലെ കോണ്‍ഗ്രസ് ഹർത്താലില്‍ സംഘർഷം

കോഴിക്കോട്:കോഴിക്കോട് മാവൂർ റോഡിലാണ് പ്രതിഷേധം അരങ്ങേറുന്നത്. പതാകകളുമേന്തിയ സംഘങ്ങള്‍ കടകളിലേക്ക് ഇരച്ചുകയറിയാണ് കടകള്‍ അടപ്പിക്കുന്നത്. ഹർത്താലിനോട് സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ഇന്നലത്തേതിന് സമാനമായി ഉന്തും തള്ളും വാക്കേറ്റവുമാണ്.

ഹർത്താല്‍ അക്രമാസക്തമാവുകയാണ്.ഹർത്തിലിനിടെ ബസുകള്‍ ഉള്‍പ്പടെ തടയുകയാണ്. പിന്നാലെ കടകളും നിർബന്ധിപ്പിച്ച്‌ അടപ്പിക്കുകയാണ്.യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് കടകള്‍ അടപ്പിക്കുന്നത്.നാടകീയ സംഭവങ്ങള്‍ക്കാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്. തെരഞ്ഞെടുപ്പ് നടക്കുന്ന പറയഞ്ചേരി ഗവണ്‍മെൻ്റ് ഹയർ സെക്കൻഡറി സ്കൂളില്‍ കോണ്‍ഗ്രസ് അനുകൂല പാനലും സിപിഎം പിന്തുണയ്‌ക്കുന്ന കോണ്‍ഗ്രസ് വിമത പാനലുമാണ് മണിക്കൂറുകളോളം ഏറ്റുമുട്ടിയത്.

സംഘർഷങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ വിമതര വിഭാഗം ജയിച്ചു.ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലുണ്ടായ സംഘർഷത്തില്‍ പ്രതിഷേധിച്ചാണ് ഇന്ന് കോണ്‍ഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹർത്താല്‍. പതിറ്റാണ്ടുകളോളം കുത്തകയായിരുന്ന ബാങ്ക് ഭരണം കോണ്‍ഗ്രസിന് നഷ്ടമായിരുന്നു. സിപിഎം പിന്തുണയുള്ള വിമതര വിഭാഗമാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *