
കോട്ടയം: പുതുപ്പള്ളിയുടെ പുണ്യം ഇനി ചാണ്ടി ഉമ്മന്. ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹവും യുഡിഎഫിന്റെ രാഷ്ട്രീയ കരുത്തും ഒത്തുചേർന്നപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ അവിശ്വസനീയമായ വിജയം കരസ്ഥമാക്കി. 15 റൗണ്ടുകൾ പൂർത്തിയായപ്പോൾ 52,907 വോട്ടുകളുടെ കൂറ്റൻ ഭൂരിപക്ഷത്തോടെയാണ് ചാണ്ടി ഉമ്മൻ എൽഡിഎഫ് സ്ഥാനാർത്ഥിയെ നിലംപരിശാക്കിയത്.
റൗണ്ട്: 15/15
അഡ്വ. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 84,031 ( ലീഡ്: 52,907)
കെ. എം. രാധാകൃഷ്ണൻ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) – 31,124
രവീന്ദ്രനാഥ് വാകത്താനം (ഭാരതീയ ജനതാ പാർട്ടി) – 11,544
പോൾ പി. ചാക്കോ (ഷാജി കടയിൽ) (ബഹുജൻ സമാജ് പാർട്ടി) – 663
സാബു മൈലക്കാടന് (ജനാം ദേശീയ പാർട്ടി) – 122
റിജോമോൻ മാത്യു (സ്വതന്ത്രൻ) – 83
NOTA – 613