Banner Ads

ഗണേഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി ചാണ്ടി ഉമ്മൻ; ‘സുകുമാരൻ നായർ കേരളത്തിന്റെ സ്വത്ത്’

ന്യൂഡൽഹി: ഗണേഷ് കുമാറിനെതിരെ രൂക്ഷമായ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കേരളത്തിന്റെ വിലപ്പെട്ട സ്വത്താണെന്നും അദ്ദേഹത്തെ അപമാനിക്കാൻ നികൃഷ്ടമായ നീക്കങ്ങളാണ് നടക്കുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

കാണാനെത്തുന്ന ഏവരോടും തികഞ്ഞ മാന്യതയോടെ പെരുമാറുന്ന വ്യക്തിയാണ് സുകുമാരൻ നായർ. ഓരോരുത്തർക്കും അവരുടേതായ പ്രവർത്തനശൈലിയുണ്ടെന്നും ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

കെപിസിസി അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളിലും ചാണ്ടി ഉമ്മൻ നിലപാട് വ്യക്തമാക്കി. എംഎൽഎമാർക്കും എംപിമാർക്കും കെപിസിസി പ്രസിഡന്റ് പദവി വഹിക്കുന്നതിന് യാതൊരു അയോഗ്യതയുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻപ് കെ. സുധാകരൻ എംപിയായിരിക്കെ തന്നെയാണ് പാർട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുത്തതെന്നും ജനപ്രതിനിധികൾ ഭാരവാഹികളാകുന്നതിൽ തെറ്റില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു