Banner Ads

ഭീതിയകാലത്തെ ചാലകുടിക്കാർ ; പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചു വനംവകുപ്പ്

തൃശൂർ: ചാലക്കുടിയിലെ ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന പുലിയെ പിടികൂടാനായി കൂട് സ്ഥാപിച്ചു. കണ്ണമ്പുഴ ക്ഷേത്ര പറമ്പിലാണ് കഴിഞ്ഞ ദിവസം കൂട് സ്ഥാപിച്ചത്. 24ന് പുലിയുടെ ദൃശ്യം കാമറയില്‍ പതിഞ്ഞ വീട്ടില്‍ നിന്നും നാനൂറോളം മീറ്റര്‍ അകലെയുള്ള ക്ഷേത്ര പറമ്പിലാണ് കൂട്

. പുലിയെ ആകര്‍ഷിക്കാനായി കൂട്ടില്‍ ആടിനെ കെട്ടിയിട്ടുണ്ട്. ക്ഷേത്ര പറമ്പില്‍ പലയിടത്തുമായി പുലിയുടെ കാല്‍പാടുകളും കണ്ടെടൂത്തു . ചാലക്കുടി ഡിഎഫ്ഒ ആര്‍ വെങ്കിടേഷ് ഐഎഫ്എസിന്‍റെ നേതൃത്വത്തിലാണ് കൂട്. വരും ദിവസം പ്രദേശത്ത് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും. വെള്ളിയാഴ്ച വനം വകുപ്പിന്റെ നേതൃത്വത്തില്‍ പുഴയില്‍ വഞ്ചിയുപയോഗിച്ച് പുഴയോരങ്ങളില്‍ നിരീക്ഷണ നടത്തും.

ഇതിന് പുറമെ ഡ്രോണ്‍ പറത്തിയുള്ള നിരീക്ഷണവും നടത്താന്‍ പദ്ധതികാലുണ്ട് . കണ്ണംമ്പുഴ ക്ഷേത്രത്തിന് സമീപം ഐനിക്കാട് മഠത്തില്‍ രാമനാരായണന്റെ വീട്ടിലെ സിസിടിവി കാമറയിലാണ് 24ന് പുലര്‍ച്ചെ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇക്കഴിഞ്ഞ 14നാണ് കൊരട്ടി ചിറങ്ങരക്ക് സമീപം വീട്ടുമുറ്റത്ത് നിന്ന് വളര്‍ത്തു നായയെ പുലി പിടിച്ചുകൊണ്ടുപോയിരുന്നു . തുടര്‍ന്ന് കൊരട്ടി പഞ്ചായത്തിലെ പല ഭാഗത്തും പുലിയെ കണ്ടതായുള്ള വാര്‍ത്തകളും പരന്നു.

പുലിയെ പിടികൂടാനായി രണ്ട് കൂടുകളും സ്ഥാപിച്ചു. ഇതിനിടെയാണ് പുലി ചാലക്കുടിയിലും എത്തിയത്. മുന്‍ കരുതലിന്റെ ഭാഗമായി പ്രഭാത – സായാഹ്ന സഫാരിയടക്കമുള്ളവ നിര്‍ത്തിവക്കണമെന്ന നിര്‍ദേശം വനംവകുപ്പ് നല്കിയിട്ടുണ്ട്. പുലിപേടിയില്‍ പുറത്തിറങ്ങാൻ പോലും ഭയക്കുകയാണ് പ്രദേശവാസികൾ.

Leave a Reply

Your email address will not be published. Required fields are marked *