
ദില്ലി : സിജെപിയും പ്രതിപക്ഷ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും നടത്തിവന്ന പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് ധർമേന്ദ്ര പ്രധാൻ രാജി പ്രഖ്യാപനം നടത്തിയത്. സമരക്കാരുടെ പ്രധാനപ്പെട്ട ആവശ്യങ്ങളിൽ ഒന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി.
ധർമേന്ദ്ര പ്രധാൻ രാജിവെക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു കേന്ദ്ര സർക്കാറും ഭരണപക്ഷവും. എന്നാൽ മന്ത്രിയുടെ രാജിയല്ലാതെ മറ്റൊന്നുകൊണ്ടും തൃപ്തിപ്പെടില്ലെന്നും രാജിയില്ലാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും പ്രക്ഷോഭകർ ഉറച്ച നിലപാടെടുത്തതോടെ കേന്ദ്ര സർക്കാരിന് വഴങ്ങേണ്ടി വന്നു