Banner Ads

നടൻ ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

തിരുവനന്തപുരം : ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയില്‍ നടൻ ജയസൂര്യക്കെതിരെ കേസെടുത്തു.  ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ജയസൂര്യക്കെതിരെ കേസെടുത്തത്. ഐപിസി  354, 354 A, 509 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്എടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം,  സ്ത്രിത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയത്. സെക്രട്ടേറിയറ്റില്‍ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികപീഡനമുണ്ടായി എന്നാണ് നടിനൽകിയിരുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.  സെക്രട്ടേറിയറ്റിലെ ശുചിമുറിയില്‍ വച്ച്‌ ലൈംഗികമായി ആക്രമിച്ചെന്നാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയത്.

കൊച്ചി സ്വദേശിനിയായ നടിയുടെ 7 പരാതികളില്‍ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണ് ഇത്.  നടിയുടെ മൊഴി ഇന്നലെ പ്രത്യേക അന്വേഷണസംഘം എടുത്തിരുന്നു.  ഇതേ തുടർന്നാണ് ജയസൂര്യക്കെതിരെ കേസെടുത്തത്. പ്രത്യേകാന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് നടിയുടെ ആലുവയിലെ വീട്ടിലെത്തി മൊഴിയെടുത്തത്. ഡിഐജി അജിതാ ബീഗവും ജി.പൂങ്കുഴലിയുമടക്കമുള്ളവരുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. സെക്രട്ടേറിയറ്റും പരിസരവും കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ്, അതിനാലാണ് കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നടിയുടെ പരാതിയെ തുടർന്ന് ജയസൂര്യയെ കൂടാതെ മുകേഷ്,  ഇടവേള ബാബു,  മണിയൻ പിള്ള രാജു എന്നിവർക്കെതിരെയും പൊലീസ് ഇന്ന് കേസെടുത്തേക്കും.

Leave a Reply

Your email address will not be published. Required fields are marked *