
പാലക്കാട്: തൃത്താല കാഞ്ഞിരത്താണി നടുവട്ടം റോഡിൽ കാർ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. കുട്ടികൾ അടക്കമുള്ള യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൻ്റെ CCTV ദൃശ്യങ്ങൾ.പുറത്തുവന്നു.തൃത്താല കാഞ്ഞിരത്താണി നടുവട്ടം റോഡിൽ കൊള്ളന്നൂർ കുന്നത്തുകാവിന് സമീപമാണ് കാർ നിയന്ത്രണം വിട്ട് അപകടമുണ്ടായത്.
രാവിലെ 11 മണിയോടെയായിരുന്നു സംഭവം. എടപ്പാൾ ഭാഗത്തുനിന്നും കാഞ്ഞിരത്താണി ഭാഗത്തേക്ക് വരികയായിരുന്ന കാർ പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു. പടിഞ്ഞാറങ്ങാടി സ്വദേശികളായ രണ്ട് കുട്ടികളടക്കം മൂന്ന് യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർ പരിക്കുകളേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് രണ്ടായി തകർന്നു. കാറിന്റെ മുൻഭാഗം തകർന്ന നിലയിലാണ്.വൈദ്യുതി പോസ്റ്റ് തകർന്നതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചു.