Banner Ads

പന്തീരാങ്കാവ് ടോൾ ബൂത്തിൽ ക്രൂര ആക്രമണം: ജീവനക്കാരനെ എലിവേറ്റഡ് പാതയിൽ നിന്ന് താഴേക്ക് തള്ളിയിടാൻ ശ്രമം

കോഴിക്കോട്: ടോൾ നൽകാതെ കടന്നുപോകാൻ ശ്രമിച്ചത് ചോദ്യം ചെയ്ത ടോൾ പ്ലാസ ജീവനക്കാരന് നേരെ ക്രൂരമായ ആക്രമണം. കോഴിക്കോട് പന്തീരാങ്കാവ് ടോൾ ബൂത്തിലാണ് സംഭവം. അക്രമി ജീവനക്കാരനെ കാലിൽ പിടിച്ച് ഉയരപാതയിൽ (എലിവേറ്റഡ് പാത) നിന്ന് താഴേക്ക് തള്ളിയിടാനും ശ്രമിച്ചു. ഡൽഹി രജിസ്‌ട്രേഷനുള്ള കാറിലെത്തിയ മലയാളി സംഘമാണ് ആക്രമണം നടത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കാർ പെട്ടെന്ന് എമർജൻസി ട്രാക്കിലേക്ക് കയറ്റി ടോൾ നൽകാതെ പോകാൻ ശ്രമിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ടോൾ കമ്പനി ജീവനക്കാരൻ വാഹനം തടയുകയും കാർ പിന്നോട്ട് എടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിൽ പ്രകോപിതനായ യുവാവ് കാറിൽ നിന്നിറങ്ങി ജീവനക്കാരനെ മർദ്ദിക്കുകയായിരുന്നു.

മർദ്ദനത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ച ജീവനക്കാരന്റെ പിന്നിലൂടെയെത്തി കാലിൽ പിടിച്ച് ഉയർത്തി റോഡിൽ നിന്നും താഴേക്ക് എറിയാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാറിലുണ്ടായിരുന്ന മറ്റൊരാൾ ഇടപെട്ടാണ് അക്രമിയെ പിന്തിരിപ്പിച്ചത്.
സംഭവത്തിൽ ടോൾ പ്ലാസ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പന്തീരാങ്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു.പന്തീരാങ്കാവ് ടോൾ പ്ലാസ, കോഴിക്കോട് ,എമർജൻസി ട്രാക്കിലൂടെ ടോൾ വെട്ടിച്ച് കടക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തത്.ഡൽഹി രജിസ്ട്രേഷൻ വാഹനത്തിലുണ്ടായിരുന്ന മലയാളി സംഘം.ന്തീരാങ്കാവ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി