
പത്തനംതിട്ട : തന്ത്രി കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി നിയമിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു. ചിങ്ങം ഒന്നിന് ചുമതലയേൽക്കും. ബോർഡിന്റെ തീരുമാനം തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും.
അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ബ്രഹ്മദത്തന്റെ താന്ത്രിക വിദ്യയിലെ പ്രാഗല്ഭ്യം വിലയിരുത്തി ബോർഡിന് റിപ്പോർട്ട് നൽകിയത്.
തന്ത്ര വിദ്യാപീഠത്തിലടക്കം താന്ത്രിക വിദ്യയിൽ ഉപരിപഠനം പൂർത്തിയാക്കിയ വ്യക്തിയാണ് ബ്രഹ്മദത്തൻ. അച്ഛൻ കണ്ഠര് രാജീവർക്കൊപ്പം ശബരിമലയിൽ തന്ത്രി സഹായിയായി പ്രവർത്തിച്ചുള്ള പരിചയസമ്പത്തും അദ്ദേഹത്തിനുണ്ട്.